ന്യൂ ഡൽഹി : ഇന്റർനെറ്റ് വേഗതയിൽ ജിയോയെ പിന്നിലാക്കി എയര്‍ടെല്‍. ജൂണ്‍-ആഗസ്റ്റ് മാസത്തെ സെല്ലുലാര്‍ കമ്ബനികളുടെ വേഗതയെക്കുറിച്ച് ഓപ്പണ്‍ സിഗ്നല്‍ നടത്തിയ പഠനത്തിൽ 4ജി ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അപ്‌ലോഡ് വേഗതയിലാകട്ടെ ഐഡിയ മുന്നിലെത്തി. 22 ടെലികോം സര്‍ക്കിളുകളിലെ 4ജി നെറ്റ്‌വര്‍ക്ക് കവറേജില്‍ റിലയന്‍സ് ജിയോയാണ് മുന്നിലുള്ളത്.
എയര്‍ടെല്ലിന് തൊട്ടുപിന്നിലുള്ള ജിയോ, വോഡാഫോണ്‍, ഐഡിയ എന്നിവര്‍ തമ്മിലുള്ള വേഗ വ്യതിയാനം വളരെ കുറവാണ്. പരസ്യത്തില്‍ പറയുന്ന വേഗത ഉപഭോക്താക്കള്‍ക്ക് സമ്മാനിച്ചെന്ന് തെളിയിക്കാന്‍ എയര്‍ടെല്‍ ഈ റിപ്പോർട്ട് ഇപ്പോൾ ആയുധമാക്കിയിരിക്കുകയാണ്. ഓഫറും, ഡിസ്‌കൗണ്ടിനും മുകളില്‍ നെറ്റ്‌വര്‍ക്ക് മികവ് നല്‍കാനാണ് തങ്ങളുടെ ശ്രമമെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ രണ്‍ദീപ് സെഖോണ്‍ അറിയിച്ചു. സെക്കന്‍ഡില്‍ 7.53 മെഗാബിറ്റാണ് ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 29 വരെ എയര്‍ടെല്ലിന്റെ ഡൗണ്‍ലോഡ് സ്പീഡ്. ജിയോ 5.47 എംബിപിഎസ്, വോഡാഫോണ്‍ 5.2, ഐഡിയ 4.92 എന്നിങ്ങനെയാണ് ഡൗണ്‍ലോഡ് വേഗത
Post Your Comments