കൊച്ചി : 4ജി വേഗതയിൽ ജിയോയെ പിന്തള്ളി, വൻ മുന്നേറ്റവുമായി വോഡഫോണ്‍-ഐഡിയ. മൊബൈല്‍ ശൃംഖലകളുടെ പ്രകടനം സംബന്ധിച്ച് ഓപണ്‍ സിഗ്‌നല്‍ പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൗണ്‍ലോഡ് വേഗത, അപ്‌ലോഡ് വേഗത, വീഡിയോ സ്ട്രീമിംഗ് എന്നിവയിൽ ജിയോയെ മറികടന്ന് മികച്ച പ്രകടനം കാഴ്ച് വെച്ചെന്നു റിപ്പോർട്ടിൽ പറയുന്നു. ഓപ്പണ്‍ സിഗ്‌നലിന്റെ ഏപ്രില്‍ 2020 റിപ്പോർട്ട് 48 നഗരങ്ങളിലുടനീളമുള്ള ഡാറ്റ വേഗത,അനുഭവം എന്നിവ വിശകലനം ചെയ്യുന്നു.
Also read : കോവിഡ്-19 പ്രതിസന്ധി മുതലെടുത്ത് ഹാക്കർമാർ രംഗത്തിറങ്ങുമെന്ന് സൈബർ പ്രൂഫ് വിദഗ്ധർ
വോഡഫോണ്‍ ഐഡിയയുടെ ടര്‍ബോനെറ്റ് 4ജി 91 ശതമാനം ജില്ലകളിലും സംയോജനം പൂര്‍ത്തിയായതോടെ രാജ്യത്തെ പ്രമുഖ വിപണികളിലെല്ലാം വന്‍ തോതിലുള്ള മെച്ചപ്പെടുത്തലാണു കാഴ്ച വെക്കുന്നത്. മെട്രോകള്‍ അടക്കം 29 നഗരങ്ങളില്‍ വോഡഫോണ്‍ ഐഡിയയ്ക്കു ഏറ്റവും ഉയര്‍ന്ന അപ്‌ലോഡ് വേഗതയാണുള്ളത്. ഡൗണ്‍ലോഡ് വേഗതയിൽ ഡല്‍ഹി, മുംബൈ, ചെന്നൈ, ചണ്ഡിഗഡ്, അഹമ്മദാബാദ് തുടങ്ങിയവ ഉൾപ്പെടെ
32 നഗരങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. മറ്റു 12 നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ്.
വീഡിയോ സ്ട്രീമിങ്ങിൽ 24 നഗരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തും, 16 നഗരങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ്. 4ജി വോയ്‌സ്ആപ് സൗകര്യത്തിലും വോഡഫോണ്‍ ഐഡിയ തന്നെയാണ് ഒന്നാമൻ.അതേസമയം ശക്തമായ മുന്നേറ്റമുണ്ടായിട്ടും എയര്‍ടെല്ലിന് ഇവരെ മറികടക്കാനായില്ല..
Post Your Comments