പത്തനംതിട്ട : ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ കനത്തസുരക്ഷയ്ക്ക് നടുവില്‍ ചിത്തിര ആട്ടതിരുന്നാള്‍ തിങ്കളാഴ്ച നടക്കും. ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. തുലാമാസ പൂജാ സമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്തലില്‍ ഡിജിപി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു മുന്നോടിയായി ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു. 2300 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടങ്ങളില്‍ വിന്യസിക്കുക. എഡിജിപി അനില്‍കാന്തിനാണു സുരക്ഷാ മേല്‍നോട്ടച്ചുമതല. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം.ആര്‍. അജിത് കുമാറിനാണു ചുമതല.
പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ആനന്ദകൃഷ്ണന്‍ ജോയിന്റ് പൊലീസ് കോഓര്‍ഡിനേറ്റര്‍ ആയിരിക്കും. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐജി അശോക് യാദവിനാണു ചുമതല. 100 വനിതാ പൊലീസും 20 കമാന്‍ഡോ സംഘവും അധികമായെത്തും. പത്തു വീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും.
Post Your Comments