KeralaLatest News

പത്ത് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് അമ്മയും സുഹൃത്തായ ഡോക്ടറും പിടിയില്‍ ; സംഭവം എറണാകുളത്ത്

എറണാകുളം : എറണാകുളത്ത് വാഴക്കാലയില്‍ മാതാവും സുഹൃത്തായ ഡോക്ടറും ചേര്‍ന്ന് പത്ത് വയസുകാരനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി. വാഴക്കാല സ്വദേശിനിയായ ആശാമോള്‍ കുര്യാക്കോസും  സുഹൃത്തായ ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. അടുത്ത വീട്ടിലെ ആളുകൾ   ചെെല്‍ഡ് ലെെനില്‍ അറിയിച്ചതോടെയാണ്   സംഭവം പുറത്തറിഞ്ഞത്. ഡോ. ആദര്‍ശ് രാധാകൃഷ്ണന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവി വഹിക്കുന്ന വ്യക്തിയാണ്. ഇരുവരേയും തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടാഴ്ചയ്ക്ക് മുന്‍പായിരുന്നു സംഭവം. വീടിനുളളില്‍ വെച്ച് ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മര്‍ദ്ദനം സഹിക്കാനാവാതെ കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങി ഒാടുകയായിരുന്നു. നിജസ്ഥിതി മനസിലാക്കിയ സമീപ വാസികള്‍ ചെെല്‍ഡ് ലെെനില്‍ കാര്യം അറിയിച്ചു. തുടര്‍ന്ന് ചെെല്‍ഡ് ലെെന്‍ ഒാഫീസേഴ്സ് കുട്ടിയുടെ മൊഴി എടുത്തിരുന്നു. ഇരുവരും മര്‍ദ്ദിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. എന്ത് കാരണത്തിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല . ഇരുവരേയും വിശദമായി ചോദ്യം ചെയ്യുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button