Latest NewsKerala

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം 15 വരെ

2019 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂര്‍ത്തിയാകുന്ന

തിരുവനന്തപുരം: തെരഞ്ഞടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 15 വരെ പുതുതായി പേര് ചേര്‍ക്കുന്നതിന് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പുതിയ താമസസ്ഥലത്ത് പേര് ചേര്‍ക്കാനും നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും അവസരം ലഭിക്കും.

2019 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞടുപ്പ് കമ്മീഷന്റെ നാഷണല്‍ പോര്‍ട്ടലായ www. nvsp-.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 15 വരെ പരാതികളും തടസങ്ങളും ബോധിപ്പിക്കാം. a

shortlink

Related Articles

Post Your Comments

Related Articles


Back to top button