കുറഞ്ഞ ചിലവില്‍ നല്ല മെെലേജും ഒപ്പം ഭംഗിയും കൂടിയ ഒരു വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മനസില്‍ എത്തുന്നത് റ്റാറ്റായുടെ സുമോ എന്ന വാഹനമാണ്. റ്റാറ്റയുടെ ഈ ജനപ്രീതി ലഭിച്ച സുമോ പുതിയ ലുക്കില്‍ കൂടുതല്‍ ഭംഗിയോടെ വീണ്ടും എത്തുവാനായി ഒരുങ്ങുകയാണ്. സുമോ എക്സ്ട്രീം എന്ന പേരിലാണ് പുതിയ റ്റാറ്റായുടെ വണ്ടി ഇറങ്ങുന്നത്. കാഴ്ചയില്‍ തന്നെ വളരെ മനോഹാരിതയുയര്‍ത്തുന്ന ഒരു വാഹന തന്നെയായിരിക്കുമെന്നാണ് ചിത്രങ്ങള്‍ പറയുന്നത്.
മെക്കാനിക്കല്‍ നിര്‍മ്മിതിയില്‍ യാതൊരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ലായെന്നാണ് റിപ്പോര്‍ട്ട്. പഴയ 2.0 ലിറ്റര്‍ എന്‍ജിന്‍ 1948 സിസിയില്‍ 63 എച്ച്‌പി കരുത്ത് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എക്സ്ട്രീമില്‍ സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ വിപണിയില്‍ എത്തിച്ച അതേ മോഡലില്‍ തന്നെയാവും എക്സ്ട്രീമും ഇറങ്ങുക. ബമ്പറിലും മറ്റുമായി ക്ലാഡിങ്ങുകള്‍ നല്‍കിയതോടെ ലുക്കില്‍ കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം ലഭിക്കുന്നുണ്ട്.
ഡുവല്‍ ടോണ്‍ ബമ്ബറും ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും സ്‌കീഡ് പ്ലേറ്റും എല്‍ഇഡി ഡിആര്‍എല്ലുമാണ് മുന്‍വശത്തെ പുതുമ, വശങ്ങളില്‍ ബോഡി കളര്‍ മിററും ഡോറിന്റെ ലോവര്‍ പോര്‍ഷനില്‍ ക്ലാഡിങ്ങുകളും നല്‍കിയിട്ടുണ്ട്.
Post Your Comments