ന്യൂഡല്‍ഹി : രാജ്യത്ത് അച്ഛേദിന്‍ എത്തി കഴിഞ്ഞുവെന്ന് േബിജെപി. ലോക ബാങ്ക് റാങ്കിങ്ങില്‍ ഇന്ത്യയുടെ നിലവാരം ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ പ്രതികരണം.
ഇന്ത്യയെ പരിഷ്കരണത്തിലേക്കും പുരോഗതിയിലേക്ക് നയിച്ചതിലും പരിഷ്കരിച്ചതിലും പ്രധാന പങ്കു വഹിച്ച് നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്നതായും പാര്‍ട്ടി വക്താവ് സാംബിത് പത്ര പറഞ്ഞു. സുഗമമമായി ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളുടെ മുന്‍നിരയിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികരംഗത്ത് അച്ഛേ ദിന് എത്തിയിരിക്കുന്നു. മോദി സര്‍ക്കാരിന്റെ വ്യക്തതയുള്ള നയങ്ങളും നിലപാടുകളും ആണ് ഈ നേട്ടത്തിന് കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Post Your Comments