തിരുവനന്തപുരം : പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനം നൊന്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു. കൊല്‍ക്കത്ത സ്വദേശിയായ സ്വര്‍ണേന്ദുവാണ് തൂങ്ങി മരിച്ചത്. കോവളത്തെ ഒരു സ്വകാര്യ കാറ്ററിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. പരീക്ഷയില്‍ പ്രവേശനം ലഭിക്കുന്നതിന് 75 ശതമാനം ഹാജര്‍ നില വേണമെന്നായിരുന്നു കോളേജിന്‍റെ ചട്ടം എന്നാല്‍ സ്വര്‍ണേന്ദുവിന് 74 ശതമാനം മാത്രമേ ക്ലാസില്‍ വന്ന ദിനങ്ങളായി രേഖയില്‍ ഉണ്ടായിരുന്നുളു. തുടര്‍ന്ന് പരീക്ഷ എഴുതുന്നതില്‍ നിന്ന് അധികൃതര്‍ കുട്ടിയെ വിലക്കി.
ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി തൂങ്ങി മരിക്കുകയായിരുന്നു. കോളേജ് അധികൃതര്‍ പരീക്ഷയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതില്‍ മനം നൊന്താണ് സ്വര്‍ണേന്ദു തൂങ്ങി മരിക്കാന്‍ ഇടയായതെന്ന് കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 5 ശതമാനം ഹാജര്‍ പ്രിന്‍സിപ്പളിന് അനുവദിക്കാന്‍ വ്യവസ്ഥയുണ്ടായിരിക്കേ അത് നല്‍കാന്‍ തയ്യാറാകാത്തതാണെന്ന് കാണിച്ച് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. കോളേജ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നത് മരിച്ച സ്വര്‍ണേന്ദുവിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
Post Your Comments