CinemaMollywoodEntertainment

മലയാളി പ്രേക്ഷകര്‍ മാത്രം ചോദിക്കുന്ന ഒരേയൊരു ചോദ്യം, ഈ കഥയൊക്കെ എവിടെ നടക്കും?

ഈ കഥയൊക്കെ എവിടെ നടക്കും? ഇതേ പ്രേക്ഷകന്‍ തമിഴ് സിനിമ കണ്ടാലോ തെലുങ്ക് സിനിമ കണ്ടാലോ ഹോളിവുഡ് സിനിമ കണ്ടാലോ ഇത് ചോദിക്കില്ല

മലയാള സിനിമാ പ്രേക്ഷകര്‍ മാറ്റത്തിന്റെ വഴിയേ സഞ്ചരിക്കുന്നവരാണെങ്കിലും ഫാന്റസിയെ അംഗീകരിക്കാന്‍ മടിയുള്ള പ്രേക്ഷകരാണ് ഇവിടെയുള്ളതെന്നു സംവിധായകന്‍ സിദ്ധിഖ്.
മലയാളി പ്രേക്ഷകര്‍ മാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “ഈ കഥയൊക്കെ എവിടെ നടക്കും”? ഇതേ പ്രേക്ഷകന്‍ തമിഴ് സിനിമ കണ്ടാലോ തെലുങ്ക് സിനിമ കണ്ടാലോ ഹോളിവുഡ് സിനിമ കണ്ടാലോ ഇത് ചോദിക്കില്ല. മലയാളത്തിലെ സിനിമ വളരെ റിയലസ്റ്റിക് ആയിരിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഏറെപ്പേരും.

‘ഇന്‍ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ പ്രധാന വില്ലനായ ജോണ്‍ഹോനായിയെ ബോംബൈയില്‍ പ്ലേസ് ചെയ്യുന്നതിന്റെ കാരണം തന്നെ സിനിമയുടെ കഥ വിശ്വസനീയമാക്കനായിരുന്നു, അന്ന് ഇവിടെ നിന്ന് ഒരാള്‍ തോക്കുമായി അധോലോക നായകനായി പ്രതിനായക വേഷം കെട്ടിയാല്‍ പ്രേക്ഷകര്‍ക്കത് വിശ്വാസയോഗ്യമാകാതെ വരും അത് കൊണ്ടാണ് ജോണ്‍ഹോനായിയെ മുംബൈ നഗരത്തിന്റെ പ്രതിനിധിയാക്കിയത്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സിദ്ധിഖ് പങ്കുവെച്ചു.

മോഹന്‍ലാല്‍ നായകനായ ബിഗ്‌ ബ്രദറാണ് സിദ്ധിഖ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. സമീപകാലത്ത് ഇറങ്ങിയ ജയസുര്യ നായകനായ ‘ഫുക്രി’ എന്ന സിദ്ധിഖ് ചിത്രം വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button