കാസര്‍ഗോഡ്: ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആചാര ലംഘനമെന്ന് അഡ്വ.കെ ശ്രീകാന്ത് . ശബരിമലയിലെ പ്രത്യേക ആചാര അനുഷ്ഠാനങ്ങളെ തരിമ്ബും വകവെക്കാതെ വിശ്വാസങ്ങളെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ഹൈന്ദവ വിശ്വാസത്തിന്റെ നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും ബി.ജെ.പി ഉദുമ മണ്ഡലം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ ശ്രീകാന്ത് പറഞ്ഞു.
മറ്റൊരു വിഷയത്തിലും കാണിക്കാത്ത ആവേശവും താത്പര്യവുമാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്നത്. വിശ്വാസികള്‍ക്കുവേണ്ടി ബി ജെ പി നടത്തുന്നത് ധര്‍മ്മസമരമാണ്. സി പി എം നടത്തുന്ന അടിച്ചമര്‍ത്തലിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ശ്രീകാന്ത് പറഞ്ഞു.
ഹൈന്ദവ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ച് ഹിന്ദു സമൂഹത്തിലെ താഴ്ന്ന ജീവിത നിലവാരം പുലര്‍ത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കണമെന്ന് ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു.
Post Your Comments