യുഎഇ : യുഎഇ യിലെ തന്‍റെ നീണ്ട ജയില്‍ വാസത്തിന് ശേഷം ജന്നിഫര്‍ ഡാല്‍ക്യൂസ് എന്ന 31 കാരി തിരിച്ച് ഇന്ന് മനിലയില്‍ എത്തി. സ്വന്തം അമ്മ ജെന്നിഫറിനെ ഏറ്റ് വാങ്ങുന്ന നിമിഷം വീകാരാധീനമായിരുന്നു. 2015 ലാണ് അല്‍ അയിന്‍ കോടതി ജന്നിഫറിനെ തടവ് ശിക്ഷക്ക് വിധിച്ചത്. അല്‍ അയിനിലെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കവേയാണ് യാദൃശ്ചികമായി അത് സംഭവിച്ചത്. വീട്ടുടമസ്ഥന്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ജന്നിഫര്‍ ആ ശ്രമം തടയുകയായിരുന്നു. ഇതിനിടയിലാണ് വീട്ടുടമസ്ഥന്‍ കൊല്ലപ്പെട്ടത്. ഈ കാര്യം ജന്നിഫര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എങ്കിലും കൊലപാതകത്തിന് കോടതി ശിക്ഷ നല്‍കി. കൂടാതെ വീട്ടുടമസ്ഥന്‍റെ മൊബെെല്‍ ഫോണ്‍ ജന്നീഫര്‍ കവര്‍ന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് ശിക്ഷ നല്‍കിയത്.
യുഎഇ യില്‍ നിന്ന് ഫിലിപ്പിനിലേക്ക് എത്തുന്നതിന് സഹകരിച്ചതിന് ഫിലിപ്പീന്‍ ഏംബസി (ഫിലിപ്പിന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഒാഫ് ഫോറിന്‍ അഫയേഴ്സ് ) യോട് ജെന്നീഫര്‍ തന്‍റെ നന്ദി പങ്ക് വെച്ചു.
Post Your Comments