KeralaLatest NewsIndia

അയ്യപ്പനെയും മനോഹരമായ ആരണ്യപ്രദേശത്തെയും ആന, പുലി എന്നിവയെയും വെറുതേ വിടുക; വേദനതീര്‍ത്ത് അടിച്ചുകലങ്ങി ഒഴുകിയത് അപമാനിതയായ പമ്പ : സുഗത കുമാരി

.അയ്യപ്പന്‍ എന്ന യുവസന്ന്യാസിയെയും ആ മനോഹരമായ അരണ്യപ്രദേശത്തെയും വെറുതെവിടുക.

തിരുവനന്തപുരം: പരിസ്ഥിതിവാദിയെന്നനിലയില്‍ ശബരിമലയില്‍ ആണുങ്ങളും കയറരുതെന്ന അപേക്ഷയുമായി കവയിത്രി സുഗതകുമാരി. കേരളസര്‍വകലാശാലയുടെ പ്രഥമ ഒ.എന്‍.വി. പുരസ്‌കാരം സ്വീകരിച്ചശേഷം മറുപടി പറയുകയായിരുന്നു സുഗതകുമാരി. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ശബരിമലയില്‍ ആണിന്റെയും പെണ്ണിന്റെയും വിശ്വാസിയുടെയും ചോര വീഴരുത്. ഇത് എന്റെ മാത്രമല്ല കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ വിശ്വാസികളുടെയും ഭക്തരുടെയും അഭിപ്രായമാണെന്നും സുഗതകുമാരി പറഞ്ഞു.

അയ്യപ്പന്റെ മനോഹരമായ ആരണ്യപ്രദേശത്തെയും ആന, പുലി എന്നിവയെയും വെറുതേ വിടുക. രാഷ്ട്രീയം കളിക്കാനും മത്സരിക്കാനുമുള്ള സ്ഥലമല്ല അത്. പമ്പയില്‍ പ്രളയംവന്നപ്പോള്‍ അയ്യപ്പന് സ്വൈരംകിട്ടുമെന്ന് കരുതി. അപമാനിതയായ പമ്പ വേദനതീര്‍ത്ത് അടിച്ചുകലങ്ങി ഒഴുകിയപ്പോള്‍ അയ്യപ്പന് സന്തോഷമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. മണ്ണുമാന്തി, നവകേരള സൃഷ്ടിക്കുള്ള ഉപകരണമാകരുത്. ഭൂമിയും കുന്നും തിരിച്ചടിക്കുകയാണ്. കടലും കലിതുള്ളി.

പ്രകൃതിയോട് നിര്‍ദാക്ഷിണ്യം കാട്ടിയ ക്രൂരതയ്ക്കുള്ള മറുപടിയായി ഇവയെ കാണണം.അയ്യപ്പന്‍ എന്ന യുവസന്ന്യാസിയെയും ആ മനോഹരമായ അരണ്യപ്രദേശത്തെയും വെറുതെവിടുക. അപമാനിതയായ, മലിനയായ പുണ്യനദി പമ്പ തിരിച്ചടിച്ചത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നാം കണ്ടതാണ്.  നവകേരളത്തിന്റെ മുദ്ര ജെസിബി ആകരുതേയെന്ന് പ്രാര്‍ത്ഥിക്കുന്നെന്നും സുഗതകുമാരി പറഞ്ഞു.

ശബരിമല സ്ത്രീ വിഷയത്തില്‍ സുഗതകുമാരി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ആറന്മുളയിലും മറ്റും പൈതൃകം ഉറപ്പാക്കാനുള്ള സമരത്തിന്റെ മുന്നില്‍ സുഗതകുമാരിയുണ്ടായിരുന്നു. ശബരിമലയില്‍ തുറന്നു സംസാരിക്കുമ്പോള്‍ അതിലേക്ക് വിശ്വാസം കൊണ്ടു വരുന്നില്ല. എന്നാല്‍ പരിസ്ഥിതിയുടെ രാഷ്ട്രീയത്തിലൂടെ തന്റെ മനസ്സ് ചര്‍ച്ചയാക്കുകയാണ് എഴുത്തുകാരി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button