ഭൂവനേശ്വര്‍: പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഒഡീഷയിലെ ആറു നഗരങ്ങളിൽ നിരോധനം. 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളാണ് ഭൂവനേശ്വര്‍, കട്ടക്, ബര്‍ഹാംപുര്‍, സാംന്പാല്പുര്, റൂര്‍കല, പുരി എന്നിവിടങ്ങളിൽ സർക്കാർ നിരോധിച്ചത്. നിയമം ലംഘിക്കുന്ന വീട്ടുകാരില്‍നിന്നു 200, 500, 1000 രൂപ,വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് 500, 1000, 2000, റസ്റ്റോറന്റുകളില്‍നിന്നു 1000, 2000, 5000 എന്നിങ്ങനെ പിഴയിടാക്കുമെന്നും മൂന്ന തവണ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments