Latest NewsKerala

കുഷ്ഠരോഗ ബാധിതരുടെ എണ്ണംകൂടുന്നു, സംസ്ഥാനം ഭീതിയില്‍

തിരുവനന്തപുരം: നിര്‍മ്മാര്‍ജനം ചെയ്തെന്നു കരുതിയ കുഷ്ഠരോഗം സംസ്ഥാനത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച 237 പേരില്‍ 21 പേര്‍ കുട്ടികളാണ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.16 ശതമാനം രോഗ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതലെന്നാണ് റിപ്പോര്‍ട്ട്.

മൈക്കോ ബാക്ടീരിയ ലെപ്രേ എന്നയിനം ബാക്ടീരിയ മൂലമുണ്ടാവുന്ന പകര്‍ച്ചവ്യാധിയാണ് കുഷ്ഠം.  ഇത് പ്രധാനമായും നാഡികളെയും തൊലിയേയുമാണ്   ബാധിക്കുന്നത്.മുന്‍കാലങ്ങളില്‍ ലപ്രസി പ്രവര്‍ത്തകര്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിനായി വീടുകള്‍ കയറിയിറങ്ങി രോഗികള്‍ക്കു മരുന്നു നല്‍കുമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി നിര്‍ത്തലാക്കിയതോടെ ഈ രംഗത്ത് വേണ്ടവിധം ശ്രദ്ധയില്ലാതായി. രോഗം ബാധിക്കുന്നവരുടെയും, വൈകല്യം സംഭവിക്കുന്നവരുടെയും കാര്യത്തില്‍ വര്‍ദ്ധനവു വരുന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ട അവസ്ഥയാണ്.

രോഗം തിരിച്ചറിഞ്ഞ് രോഗി ക്രമമായി മരുന്നു കഴിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും രോഗം മാറുന്നതാണ്. രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button