UAELatest News

ദുബായ് വിമാത്താവളത്തിൽ വീല്‍ചെയറില്‍ യാത്ര ചെയ്ത 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരന് സംഭവിച്ചത്

പെണ്‍കുട്ടിയെ നാല് തവണ ഇയാല്‍ അപരമര്യാദയായി

ദുബായ്: ദുബായ് വിമാത്താവളത്തിൽ വീല്‍ ചെയറില്‍ യാത്ര ചെയ്യുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യക്കാരനെതിരെ കേസെടുത്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ച് സെപ്തംബര്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ലണ്ടനിലേക്ക് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ നാല് തവണ ഇയാല്‍ അപരമര്യാദയായി സ്പര്‍ശിച്ചുവെന്ന് പരാതിയില്‍ പറയുന്നു. വിമാന കമ്പനിയുടെ സോഷ്യല്‍മീഡിയ പേജിലാണ് അമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കോടതിയില്‍ ഇന്ത്യക്കാരന്‍ കുറ്റം നിഷേധിച്ചു. മനഃപൂര്‍വ്വം ചെയ്തതല്ലെന്നും ജോലിയ്ക്കിടെ അറിയാതെ കുട്ടിയെ സ്പര്‍ശിച്ചതാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

ലണ്ടനിലേക്ക് പോകാനെത്തിയ ഇവരുടെ ലഗേജിനൊപ്പം ഒരു സ്വിമ്മിങ് ഫ്ലോട്ട് ഉണ്ടായിരുന്നു. ഇതിനുള്ളിലെ കാറ്റ് പൂര്‍ണ്ണമായും ഒഴിവാക്കിയ ശേഷമേ വിമാനത്തില്‍ കയറ്റാനാകൂ എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സഹായിക്കാനായി എയര്‍പോര്‍ട്ടിലെ ജീവനക്കാരനായ ഇന്ത്യക്കാരനെത്തിയത്. ഇതിനിടെ അമ്മ ടോയ്‍ലറ്റില്‍ പോയ സമയത്ത് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പാരാതി. വിമാനത്തില്‍ വെച്ച് യാത്രയ്ക്കിടെയാണ് ഇക്കാര്യം അമ്മ മനസിലാക്കിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പരാതിപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button