നിലമ്പൂര്‍ : മദ്യം വാങ്ങി സൂക്ഷിച്ച് അനധികൃത വില്‍പ്പന നടത്തിയ നിലമ്പൂര്‍ സ്വദേശിയ എക്സെെസ് സംഘം പിടികൂടി. വാകേരിവീട്ടില്‍ സുന്ദരനെ ആണ് വറേജ് ഔട്ട്‌ലെറ്റുകളില്‍നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് അനധികൃത വില്‍പ്പന നടത്തിയതിനെതിരെ പിടികൂടിയത്. റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി. സജിമോന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തലേദിവസം വാങ്ങി സൂക്ഷിച്ച മദ്യം വില്കുന്നതിനിടെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് എം. ജേക്കബ് അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments