കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും തങ്ങളെ വലിച്ചിടേണ്ടെന്ന് ഹൈക്കോടതി. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരേ പോലീസ് സ്വീകരിച്ച നടപടികളില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഈ വിഷയത്തില്‍ ഇടപെടാന്‍ പരിമിധികളുണ്ടെന്നും കോടതിയെ ഇത്തരം സംഘര്‍ഷങ്ങളിലേക്ക് വലിച്ചിടാന്‍ നോക്കേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തങ്ങള്‍ ഇതില്‍ കക്ഷിയാന് ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Post Your Comments