തിരൂര്‍: മലപ്പുറം പറവണ്ണയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി തുടര്‍ച്ചയായ മൂന്നാം ദിവസവും തീവെപ്പ് പരമ്പര. ഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഒരു കാറും ബൈക്കും കത്തി നശിച്ചതിന്റെ പിന്നാലെ പുഴ സംരക്ഷണത്തിനായി വെട്ടം പഞ്ചായത്ത് എത്തിച്ച കയര്‍ ഭൂവസ്ത്രമാണ് ഇപ്പോൾ കത്തിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ആവിയില്‍ പുഴ സംരക്ഷണത്തിനായി വെട്ടം പഞ്ചായത്ത് ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രമാണ് കത്തിയത്.
ആലിന്‍ചുവട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സൂക്ഷിച്ചുവെച്ചിരുന്ന കയര്‍ ഭൂവസ്ത്രം കത്തുന്നത് തൊട്ടടുത്ത വീട്ടുകാരാണ് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണച്ചു. അതേ സമയം കയര്‍ ഭൂവസ്ത്രം കത്തിയ നിലയില്‍ കണ്ടതിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നാണ് പോലീസിന്റെ അനുമാനം.
Post Your Comments