തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശന്പളത്തില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ശന്പള വിതരണം യഥാസമയം പൂര്‍ത്തിയാക്കും. ട്രഷറികള്‍ ഇന്ന് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കും. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്നുതന്നെ പാസാക്കുമെന്നും ട്രഷറികളില്‍ ഹെല്പ് ഡെസ്കുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സാലറി ചലഞ്ചിലെ സമ്മതപത്രവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ തുടര്‍ന്നു ആദ്യപ്രവൃത്തി ദിനത്തില്‍ നടക്കേണ്ടിയിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണം അവതാളത്തിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് ആദ്യ ദിനം ശമ്പളം ലഭിച്ചു വന്നിരുന്നത്. ഇതിന്റെ നാലിലൊന്നു പേര്‍ക്കു മാത്രമാണ് വ്യാഴാഴ്ച ശന്പളം വിതരണം ചെയ്യാനായത്.
Post Your Comments