തിരുവനന്തപുരം•ഉത്തരമലബാറിലെ ക്ഷേത്ര ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന ധനസഹായം പ്രതിമാസം 1100 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് ധനവകുപ്പ് അംഗീകാരം നല്‍കി.
നിലവില്‍ ആചാരസ്ഥാനികര്‍ക്ക് 800 രൂപയും കോലധാരികള്‍ക്ക് 700 രൂപയുമാണ് നല്‍കിവരുന്നത്. 420 പുതിയ ആചാരസ്ഥാനികര്‍ക്കും 105 കോലധാരികള്‍ക്കും പുതിയതായി ധനസഹായം നല്‍കുന്നതിനും അനുവാദമായി. ആകെ 1811 ആചാരസ്ഥാനികര്‍ക്കും 397 കോലധാരികള്‍ക്കുമാണ് ഈ സഹായം ലഭിക്കുക. 1.66 കോടി രൂപയാണ് അധികച്ചെലവ് വരുന്നത്.
2010 ല്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഉത്തരമലബാറിലെ ഈ വിഭാഗങ്ങള്‍ക്ക് ധനസഹായപദ്ധതി ആരംഭിച്ചത്. അതാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചത്.
Post Your Comments