MollywoodCinemaEntertainment

മോഹന്‍ലാലിന്‍റെ മീശപിരിയ്ക്ക് ഞാന്‍ ഉത്തരവാദിയല്ല; സത്യം തുറന്നു പറഞ്ഞു രഞ്ജിത്ത്

പിന്നെ അതൊരു ട്രെന്‍റ് ആയി മാറിയപ്പോള്‍ രാജാവിന്റെ മകന്‍ ഉള്‍പ്പടെയുള്ള സിനിമകളില്‍ മോഹന്‍ലാല്‍ പീശപിരിച്ച് അഭിനയിച്ചു

മലയാള സിനിമയില്‍ മോഹന്‍ലാലിന്‍റെ മീശ പിരിപ്പ് എന്നും ചര്‍ച്ച ചെയ്യപ്പെട്ടുള്ള കാര്യമാണ്. വിമര്‍ശനപരമായും, കയ്യടികളോടെയും മോഹന്‍ലാലിന്‍റെ മീശ പിരിക്കലിനെക്കുറിച്ച് ഇന്നും പലരും പങ്കുവെയ്ക്കുമ്പോള്‍, ദേവാസുരം എന്ന സിനിമയിലെ മോഹന്‍ലാലിന്‍റെ മീശ പിരിക്കലിനെ കുറിച്ച് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ രചയിതാവായ രഞ്ജിത്ത്.

“ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതല്ല, ‘ദേവാസുരം’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ആ മീശ പിരിച്ചങ്ങനെ നിന്നത്, അത് നല്ലതാണെന്ന് തോന്നിയത് കൊണ്ട് സിനിമയ്ക്കായി ഉപയോഗിച്ചു, എന്റെ തിരക്കഥയിലെ കഥാപാത്രം മീശപിരിയ്ക്കുന്നില്ല. രാജാവിന്റെ മകന്‍ എന്ന സിനിമയാണ് മോഹന്‍ലാലിന്‍റെ മീശപിരിയ്ക്ക് തുടക്കം കുറിച്ചത്. പിന്നെ അതൊരു ട്രെന്‍റ് ആയി മാറിയപ്പോള്‍ നിരവധി സിനിമകളില്‍ മോഹന്‍ലാല്‍ പീശപിരിച്ച് അഭിനയിച്ചു. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായത് കൊണ്ട് പല സിനിമകളിലും മോഹന്‍ലാലിന്‍റെ മീശപിരി ഹൈലൈറ്റ് ചെയ്യപ്പെട്ടു”. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ രഞ്ജിത്ത് വ്യക്തമാക്കി.

മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ പുതിയ ചിത്രമായ ഡ്രാമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. വളരെ ലഘുവായ ഒരു ആശയത്തെ നര്‍മത്തിലൂന്നി അവതരിപ്പിച്ചിരിക്കുന്ന ഡ്രാമ മാര്‍ക്കറ്റിംഗിന്‍റെ വലിയൊരു സാധ്യത പ്രയോജനപ്പെടുത്താതെയാണ് തിയേറ്ററില്‍ എത്തിച്ചിരിക്കുന്നത്.

drama

shortlink

Related Articles

Post Your Comments

Related Articles


Back to top button