തിരുവനന്തപുരം : എന്‍എസ്‌എസ് മന്ദിരത്തിന് നേരേ നടന്ന ആക്രമണത്തെ അപലപിച്ച് സിപിഎം ജില്ലാ കമ്മിറ്റി. പ്രദേശത്ത് സാമുദായിക വികാരം ഇളക്കി വിടാനുള്ള ചിലരുടെ ബോധ പൂര്‍വ്വമായ ശ്രമമാണ് നേമത്തിന് സമീപം മേലാങ്കോട് ചട്ടമ്പി സ്വാമികളുടെ പ്രതിമ അടിച്ചു തകര്‍ത്ത സംഭവമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ആക്രമണം നടന്ന കരയോഗ മന്ദിരം സന്ദര്‍ശിച്ച ശേഷം പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീക്കും ശൂദ്രനും അക്ഷരം പഠിക്കാന്‍ അവകാശമുണ്ടെന്നു പറഞ്ഞ കേരളത്തിലെ സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ് ചട്ടമ്പി സ്വാമി. സ്വാതന്ത്ര്യത്തിനായി ഏറ്റവും കൂടുതല്‍ വാദിച്ച ആളു കൂടിയാണ് അദ്ദേഹം അങ്ങനെയുള്ള അദ്ദേഹത്തിന്റെ പ്രതിമ അടിച്ചു തകര്‍ത്ത സംഭവം തീര്‍ത്തും അപലപനീയം തന്നെയാണ്. ഇതില്‍ സിപിഎം ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു എന്നും എന്‍.എസ്.എസ് മന്ദിരത്തിന് നേരെ നടന്ന അക്രമത്തിനെതിരെ നാളെ പ്രതിഷേധ യോഗം നടത്തുമെന്നും അറിയിച്ചു.
ഇന്ന് പുലർച്ചെ ആയിരുന്നു നേമത്തിനു സമീപം മേലാങ്കോട് എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണമുണ്ടായത്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിക്കുകയും റീത്തില്‍ സുകുമാരന്‍ നായരെ നിനക്ക് ചാമി ചരണം എന്ന് കളിയാക്കി എഴുതുകയും ചെയ്തിരുന്നു. കൂടാതെ ഇന്നു രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പി സ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിരുന്നു.
Post Your Comments