തിരുവനന്തപുരം :കേരളത്തിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നില നില്‍ക്കേ ലീഗൽ മെട്രോളജി വകുപ്പിനു കീഴിൽ ഓഫീസ് അറ്റൻഡന്റ് ,ഫുൾ ടൈംവാച്ചർ എന്നീ തസ്തികകളിൽ പ്രഹസന ഇൻറർവ്യൂ നടത്തി സി.പി. എം നോമിനികളെ തിരുകി കയറ്റാനുള്ള ശ്രമം യുവമോർച്ച തടഞ്ഞു. തിരുവനന്തപുരം കൈമനത്തുള്ള ലീഗൽ മെട്രോളജി അസി കൺട്രോളറുടെ ഓഫീസിൽ ഇന്റര്‍വ്യൂ നടക്കുന്നതായി വിവരം ലഭിച്ച ഉടൻ പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ ഒരു മണിക്കു റോളം അസി:കൺട്രോളർ അജിത് കുമാർ ബി.എസിനെ തടഞ്ഞു വച്ച് ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രൻ സംസ്ഥാന സെക്രട്ടറി രാകേന്ദു അർ ബി ജില്ലാ ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് നേതാക്കളായ നിറമൺകര ഹരി,നന്ദു, ശ്രീലാൽ,രാമേശ്വരം ഹരി ശ്രീജിത്ത്, ഗോവിന്ദ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം .ഉപരോധത്തെ തടർന്ന് ഇന്റര്‍വ്യൂ നിർത്തി വച്ചതായി അസി കൺട്രോളർ അറിയിച്ചു.
Post Your Comments