പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ക്കായി എത്തുന്ന തൊഴിലാളികള്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നിർബന്ധം. തൊഴിലാളികള്‍ അവരവരുടെ താമസസ്ഥലത്തുള്ള പോലീസ് സ്റ്റേഷനുകളില്‍നിന്നു ലഭിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍/വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, രണ്ട് പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകള്‍, ഹെല്‍ത്ത് കാര്‍ഡ് എന്നിവയുമായി ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പോലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണം. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവരെ ഈ പ്രദേശങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കില്ല.
Post Your Comments