പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന യുവതി പിടിയില്‍. ഗോവിന്ദാപുരം കരുമണ്ണാന്‍കാട് വീട്ടില്‍ അക്ബര്‍ അലിയുടെ ഭാര്യ ബേനസീര്‍ (27) ആണ് പിടിയിലായത്. ഇവര്‍ 31 ലക്ഷം രൂപ തട്ടിച്ചതായാണ് റിപ്പോര്‍ട്ട്. ബേനസീറിനെ ഇന്നലെ ഇന്നലെ വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി ശശികുമാറിന്റേയും സംഘത്തിന്റേയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പാലക്കാട് കിണാശ്ശേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായി പ്രവര്‍ത്തിച്ചു വന്ന യുവതിയാണ് പിടിയിലായത്, പോലീസ് പറഞ്ഞു.
Post Your Comments