KeralaLatest News

മരണം മണക്കുന്ന ജയിൽമുറിയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് പിണറായി പോലീസ്- പി.എസ് ശ്രീധരന്‍ പിള്ള

പത്തനംതിട്ട• മരണം മണക്കുന്ന ജയിൽമുറിയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് പിണറായിയുടെ പോലീസെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി  അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. സ്വന്തം വിശ്വാസത്തെ മുറുകെനെഞ്ചോടു ചേർത്തതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട ഒരു അയ്യപ്പന്റെ മൃതുദേഹം പുണ്യ പൂങ്കാവനത്തിന്റെ ഉൾക്കാട്ടിൽ നിന്ന് ഇന്ന് കണ്ടെത്തിയിരിക്കുന്നു. ഓരോ അയ്യപ്പഭക്തനും മരിച്ചുവീഴുമ്പോൾ പിണറായി ഒരു മാഫിയാ തലവനെ പോലെ ചിറി കോട്ടി ചിരിക്കുന്നു. പോലീസ് സഖാക്കൾ ഓരോ ഭക്തനേയും അടിച്ച് കാട് കടത്തുകയായിരുന്നു.

കഴിഞ്ഞ പതിനേഴാം തീയതി മുതൽ കാണാതായ ശിവദാസൻ മൃതദേഹം ഇന്നാണ് പ്ലാപ്പള്ളി വനത്തിൽ നിന്നും കണ്ടെടുത്തത്. അയ്യപ്പൻറെ ചിത്രം വെച്ച് സൈക്കിളിൽ ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് നിരപരാധിയായ ശിവദാസനെ പിണറായിയുടെ പോലീസ് അക്രമിച്ചതും അടിച്ചു കൊന്നതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

ശിവദാസന്റെ ബന്ധുക്കൾ ഇദ്ദേഹത്തെ കാണാതായി എന്ന് പരാതി നല്കാനെത്തിയപ്പോൾ അത് സ്വീകരിക്കാൻ പോലും പോലീസ് കൂട്ടാക്കിയില്ല.

ഇദ്ദേഹത്തെ കാണാതായ നാൾ മുതൽ ഈ കേസ് ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം എന്ന് നേരത്തെ തന്നെ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാലിന്ന് ജഡം കിട്ടിയതോടെ ബിജെപി ഉന്നയിച്ച സംശയങ്ങൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരവാദികളായ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

ശബരിമലയെന്ന എല്ലാ സൗന്ദര്യത്തോടെയും നിറഞ്ഞു കത്തുന്ന വിളക്കിനെ അണയിക്കുവാനുള്ള ഗൂഢാലോചനയാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തുന്നത്. അതിലൂടെ ഭൂരിപക്ഷ സമുദായത്തെ ചവിട്ടി മെതിക്കുക എന്നതാണ് ലക്ഷ്യം.

അയ്യപ്പഭക്തന്റെ അരുംകൊലയുടെ ഉത്തരവാദിത്വത്തിൽ നിന്നും പൊലീസിലെ ക്രിമിനലുകളെ കയറൂരിവിട്ട് പിണറായി വിജയന് കൈകഴുകാൻ ആവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് വച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിവദാസന്റെ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ 02-11-2018 വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button