കൊച്ചി: ഒന്‍പത് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിട്ടും പ്രളയം മൂലം വീടുകൾ തകർന്നിട്ടില്ലെന്ന സെക്രട്ടറിയുടെ റിപ്പോർട്ടിൽ പ്രതിഷേധം. ചേരാനല്ലൂര്‍ പഞ്ചായത്തിലെ വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയെ എംഎല്‍എ ഹൈബി ഈഡന്റെ നേതൃത്വത്തില്‍ ഉപരോധിച്ചു. കൂടാതെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് എംഎല്‍എ തദ്ദേശ സ്വയംഭരണ മന്ത്രിയെ സമീപിക്കുകയും ചെയ്തു.
പ്രളയം ഏറെ നാശം വിതച്ച എറണാകുളത്തെ പ്രദേശങ്ങളില്‍ ഒന്നാണ് ചേരാനല്ലൂര്‍. ചേരാനല്ലൂര്‍ പഞ്ചായത്തില്‍ പൂര്‍ണമായോ, 75 ശതമാനത്തില്‍ അധികമോ തകര്‍ന്ന വീട് ഇല്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ സാക്ഷ്യപത്രം പുറത്തു വന്നതോടെയാണ് പ്രതിഷേധം.
ജനപ്രതിനിധികള്‍ ശേഖരിച്ച കണക്ക് അനുസരിച്ച് പഞ്ചായത്തിലെ 240ല്‍ അധികം വീടുകള്‍ പൂര്‍ണമായും, 600ലേറെ വീടുകള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്. ഒന്‍പത് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പ് വിട്ടിട്ടില്ല എന്നിരിക്കെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
Post Your Comments