Latest NewsKeralaNews

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ പുലിവാല്‍ പിടിച്ച് ഹൈബി ഈഡന്‍

ഹൈബിയുടെ ആവശ്യത്തിന് എതിരെ എല്‍ഡിഎഫും കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ട്

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ ബിജെപി. ഹൈബിയുടേത് അസ്ഥാനത്തുള്ള ആവശ്യമെന്ന് ബിജെപി നേതാവ് എം ടി രമേഷ് കുറ്റപ്പെടുത്തി. ഭൂമിശാസ്ത്ര പരമായ കാരണങ്ങളല്ല തലസ്ഥാനം നിശ്ചയിക്കുന്നത്. ഒരു ജനപ്രതിനിധിയുടെ ഭാഗത്തു നിന്നുണ്ടായ അപക്വവും ബാലിശവുമായ ആവശ്യമാണ് ഇതെന്നും എം.ടി രമേശ് ആരോപിച്ചു. പ്രാദേശിക വികാരത്തിന്റെ പേരില്‍ പുളകിതരാകുന്ന ജനങ്ങള്‍ അല്ല എറണാകുളത്തുകാരെന്നും എം.ടി രമേശ് പറഞ്ഞു.

Read Also: 17കാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ കലാപം, പൊലീസും കലാപകാരികളും നേര്‍ക്കുനേര്‍ പോരാട്ടം

കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തള്ളി കോണ്‍ഗ്രസും. അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്ന നടപടി ഹൈബിയുടെത് വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് പറഞ്ഞൊഴിയുകയാണ് സംസ്ഥാന നേതൃത്വം.

ഹൈബി ഈഡന്റെ ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളിയിരുന്നു. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്വകാര്യബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.

ഹൈബി ഈഡന്‍ എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് 9ന് ലോകസഭയില്‍ അവതരിപ്പിച്ച The State Capital Relocation Bill 2023 ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.

തലസ്ഥാന മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേല്‍സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യല്‍ മെമ്മോറാണ്ടത്തില്‍ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡന്‍ തയ്യാറാക്കിയ ഈ ബില്ല് പ്രാവര്‍ത്തകമായാല്‍ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി കോടാനുകോടി രൂപ വേണ്ടി വരും. ഈ ആവശ്യമാണ് മുഖ്യമന്ത്രി 27നു ഫയല്‍ പരിശോധിച്ചു തള്ളിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button