ഊട്ടി: വിവാഹിതയാണെന്ന് മറച്ചുവച്ച് പ്രണയത്തിലായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ഈറോഡ് സ്വദേശി ഗൗരി ശങ്കര്‍ (27) ആണ് അറസ്റ്റിലായത്. കോത്തഗിരി സ്വദേശി രാജേഷ്‌കുമാറിന്റെ ഭാര്യ ലോകേശ്വരി (26) യെയാണ് ഇയാള്‍ കറുത്തറുത്ത് കൊലപ്പെടുത്തിയത്. കൂടാതെ ഇവരുടെ മകനെ കഴുത്തിന് വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. മകന്‍ കാര്‍ത്തികേയന്‍(നാല്) ഇപ്പോള്‍
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോത്തേരിയിലാണ് കൊലപാതകം നടന്നത്. മുന്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലും അടുക്കള വാതില്‍ തുറന്നിട്ടിരിക്കുന്ന നിലയിലും കണ്ടെത്തിയ വീടിന്റെ ബെഡ്‌റൂമിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. അടുത്തുതന്നെ കാര്‍ത്തികേയനേയും ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലോകേശ്വരിയുടെ ഭര്‍ത്താവ് രാജേഷ്‌കുമാര്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് പൊന്‍രാജ് വീട്ടിലെത്തിയപ്പോള്‍ യുവതിയെ വേട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരുന്നു വില്‍പ്പനകാരനായ ഗൗരി ശങ്കറും ലോകേശ്വരിയും അടുപ്പത്തിലായിരുന്നു. വീടുകളില്‍ മരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് യുവതിയും ഇയാളോടൊപ്പം മരുന്ന് വില്‍പ്പനക്ക് ചേര്‍ന്നിരുന്നു. വിവാഹിതയാണെന്ന വിവരം ലോകേശ്വരി ഇയാളില്‍ നിന്ന് മറച്ച് വെച്ചിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. സംഭവ ദിവസം ഇരുവരും തമ്മില്‍ ഫോണിലൂടെ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഗൗരി ശങ്കര്‍ വീട്ടിലെത്തിയപ്പോള്‍ ലോകേശ്വരി മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അതേസമയം വിവരം പുറത്തറിയിക്കുമെന്ന് ഭയപ്പെട്ട് കുട്ടിയേയും ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചു.
യുവതിയുടെ ഫോണിലേക്ക് വന്ന ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയ ഈറോഡില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന് ശേഷം ഇയാള്‍ യുവതിയുടെ അഞ്ചര പവന്‍ സ്വര്‍ണം മോഷ്ടിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments