KeralaLatest News

ഇനി സന്നിധാനത്തും പമ്പയിലും വൈദ്യുതി മുടങ്ങില്ല

പത്തനംതിട്ട : ഇനി സന്നിധാനത്തും പമ്പയിലും വൈദ്യുതി മുടങ്ങില്ല. . ഇതിനുള്ള സംവിധാനങ്ങളുമായി കെ.എസ്.ഇ.ബി രംഗത്തെത്തി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വൈദ്യുതി വകുപ്പ് പമ്പ സന്നിധാനം ഭാഗത്ത് ട്യൂബ് ലൈറ്റുകള്‍ മാറ്റി 2350 എല്‍ .ഇ.ഡി ബള്‍ബുകള്‍ സ്ഥാപിച്ചു. സന്നിധാനത്ത് വൈ ദ്യുത കമ്പികള്‍ മാറ്റി ഇന്‍സുലേറ്റഡ് കേബിള്‍ സ്ഥാപിച്ചു. സന്നിധാനം ഭാഗത്ത് വൈദ്യുതി കമ്പി മാറ്റി റ്റു റണ്‍ സംവിധാനം ഏര്‍പ്പെടുത്തി.

പമ്പയില്‍ ഇലവന്‍ കെ.വി സ്വിച്ച് യാഡ് സ്ഥാപിച്ചു.പ്രളയത്തില്‍ നശിച്ച സര്‍വീസ് റോഡിലെയും മണപ്പുറത്തേയും വൈദ്യുത ലൈനുകള്‍ പുനസ്ഥാപിക്കുകയും വൈദ്യുതവിളക്കുകളും സ്ഥാപിച്ചു. ത്രിവേണി സബ്‌സ്റ്റേഷനില്‍ നിന്ന്മരക്കൂട്ടം ഭാഗം വരെ 3.3 കിലോ മീറ്റര്‍ ഭാഗത്ത് ഹൈടെന്‍ഷന്‍ എ. ഡി.സി ലൈന്‍ സ്ഥാപിച്ചു.ഇത് മൂലം സന്നിധാനത്ത് ഒരു ലൈനില്‍ നിന്നുള്ള വൈദ്യുതി മുടങ്ങിയാലും മറ്റ് രണ്ട് ലൈനുകളില്‍ കൂടി മുടക്കം വരാതെ സന്നിധാനത്ത് വൈദ്യുതി എത്തിക്കാന്‍ കഴിയും .

കക്കാട് സബ് സ്റ്റേഷനില്‍ നിന്നും ഭൂഗര്‍ഭ കേബിള്‍ വഴിയാണ് നിലയ് ക്കലില്‍ വൈദ്യുതി എത്തിക്കുന്നത്. ഇത് കൂടാതെ എരുമേലി സബ് സ്റ്റേഷനില്‍ നിന്നും ആറര കിലോ മീറ്റര്‍ ഭൂഗര്‍ഭ ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കുന്ന പ്രവര്‍ത്തനം നടക്കുകയാണ്.2.64 കോടി രൂപ ചിലവിട്ടാണ് ഭൂഗര്‍ഭ ലൈന്‍ വലി ക്കുന്നത്. ഒന്നരക്കോടി രൂപ ചില വിട്ടാണ് പമ്ബയില്‍ സാധരണ പോപ്പ് മാറ്റി ടവര്‍ രൂപത്തുള്ള പോസ്റ്റ് സ്ഥാപിച്ചത്.നിലയ്ക്കലില്‍ 3000 വൈദ്യുത വിളക്കുകളും സ്ഥാപിക്കും. ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ പമ്പയിലും നിലയ്ക്കലിലും സ്ഥാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button