ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ അന്വേഷണം നടക്കവേ കാര്‍ത്തി ചിദംബരത്തിന്റെ വിദേശയാത്രാനുമതി സുപ്രീം കോടതി നിഷേധിച്ചു. നവംബര്‍ മൂന്ന് മുതല്‍ ഇറ്റലി, ഓസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലേക്ക് പോകാന്‍ അനുമതി തേടിയാണ് കാര്‍ത്തി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. എല്ലാ ജഡ്ജിമാര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ഉണ്ട്’. കാര്‍ത്തി ചിദംബരത്തിന്റെ വിദേശ യാത്രയല്ല കോടതിയുടെ മുന്നിലുള്ള നാളത്തെ പ്രധാന വിഷയം’ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ പരാമര്‍ശം ഇപ്രകാരമായിരുന്നു.
എയര്‍സെല്‍-മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. പി.ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ നടന്ന അഴിമതിയില്‍ കാര്‍ത്തിയും മുഖ്യ പ്രതിയാണ്.എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം യു.കെ, ഫ്രാന്‍സ്,അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
Post Your Comments