കല്ലറ: മുസ്ലിം ലീഗ് ജില്ലാക്കമ്മിറ്റി അംഗത്തിനെ വസ്ത്രമഴിപ്പിച്ച് നടത്തിച്ചതായി പരാതി. കല്ലറ ഷിബുവിനെയാണ് വിവസ്ത്രനാക്കി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക കേസുമായി ബന്ധപ്പെട്ട് പാങ്ങോട് പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഷിബുവിനെ കല്ലറ ജംങ്ഷനിലൂടെ പാങ്ങോട് പൊലീസ് സ്റ്റേഷന്‍ വരെ വിവസ്ത്രനാക്കി നടത്തുകയായിരുന്നുവെന്നാണ് പരാതി.
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാക്കമ്മിറ്റി മനുഷ്യാവകാശ കമ്മീഷനും ഡി.ജി.പി.ക്കും പരാതി നല്‍കി. കല്ലറ ഗോള്‍ഡാ ബാറിന് സമീപത്തുവച്ച് പൊലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിബുവിനെ പിന്തുടര്‍ന്ന് പിടികൂടി അവിടെ വെച്ചു തന്നെ പൊലീസ് വാഹനത്തില്‍ കയറ്റിയിരുന്നുവെന്നും ഇയാള്‍ ബര്‍മുഡയും ഷര്‍ട്ടും ധരിച്ചിട്ടുണ്ടായിരുന്നെന്നും പാങ്ങോട് എസ്.ഐ. പറയുന്നു.
Post Your Comments