ബംഗളൂരു: എെഎസ് ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായിരുന്ന സുധീര്‍ കുമാര്‍ ശര്‍മ്മ (62) അര്‍ബുദ ബാധയെത്തുടര്‍ന്ന് അന്തരിച്ചു. കേസില്‍ പ്രതി ചേര്‍ത്തിരുന്ന എല്ലാവര്ക്കും സുപ്രീംകോടതി നഷ്ടപരിഹാരം വിധിച്ചിരുന്നു. അതോടൊപ്പം തന്നെ 1 ലക്ഷം രൂപ കേരള സര്‍ക്കാര്‍ നഷ്ടപരിഹാരമായി സുധീര്‍ കുമാര്‍ ശര്‍മ്മക്കും നല്‍കിയിരുന്നു.
ചാരക്കേസില്‍ നമ്പി നാരായണന് നടത്തിയ നിയമ പോരാട്ടം വിജയം കണ്ടതോടെ താനും 20 വര്‍ഷമായി കാത്തിരുന്ന വിജയം കെെവരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. കെ. ചന്ദ്രശേഖറുമായുള്ള സൗഹൃദമാണ് ഇദ്ദേഹത്തെ ചാരക്കേസിലേക്ക് വലിച്ചിഴക്കപ്പെട്ടത്.
Post Your Comments