തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് വിന്‍ഡീസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 22 ഓവറില്‍ 72 റണ്‍സ് എടുക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി. ഒരു റണ്‍സ് എത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിലൂടെ ഇന്ത്യ ആദ്യ വിക്കറ്റ് സ്വന്തമാക്കി. കീരന് പവല്‍ ആണ് റണ്‍ ഒന്നും എടുക്കാതെ പുറത്തായത്. തുടര്‍ന്ന് രണ്ടു റണ്‍സ് എത്തിയപ്പോള്‍ ഹോപ്പിന്റെ വിക്കറ്റ് വീഴ്ത്തി ബുംറ ഇന്ത്യയ്ക്കായി രണ്ടാമത്തെ വിക്കറ്റും നേടി.
പിന്നീട് സാമുവല്‍സും റോമന്‍ പവലും ചേര്‍ന്ന് വിന്‍ഡീസിനെ 34 റണ്‍സില്‍ എത്തിച്ചെങ്കിലും മര്‍ലോണ്‍ സാമുവല്‍സിനെ പുറത്താക്കി രവീന്ദ്ര ജഡേജ വിന്‍ഡീസിന് അടുത്ത തിരിച്ചടി നല്കി. 38 പന്തില്‍ 24 റണ്‍സെടുത്ത സാമുവല്‍സിനെ ജഡേജ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു.
Post Your Comments