വാരണാസി•ഡിസ്‌കൗണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് കടയിലെ രണ്ട് ജീവനക്കാരെ വെടിവെച്ചുകൊന്നു.വരാണസിയിലെ ജെ.എച്ച്.വി മാളിലാണ് ധാരുണമായ കൊലപാതകം അരങ്ങേറിയത്. മാളിലെ തുണിക്കടയിലെത്തിയ രണ്ടുപേരാണ് ഡിസ്‌കൗണ്ടിനെ ചൊല്ലി സേല്‍സ്മാനുമായി തര്‍ക്കത്തിലായത്.തര്‍ക്കം മൂത്തപ്പോള്‍ വന്നവരില്‍ ഒരാള്‍ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു.
സുനില്‍, ഗോപി എന്നീ ജീവനക്കാരാണ് വെടിയേറ്റ് മരിച്ചത്. മറ്റു രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങശുടെ സഹായത്തോടെ പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Post Your Comments