കൊച്ചി: പര്‍ദ്ദ ധരിച്ചെത്തി ഷോപ്പിങ് മാളിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച യുവാവ് പിടിയില്‍. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ മുല്ലഴിപ്പാറ ഹൗസില്‍ അഭിമന്യു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്.
കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളില്‍ പര്‍ദ്ദ ധരിച്ചെത്തിയ ഇയാള്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് സ്ഥാപിക്കുകയായിരുന്നു. പര്‍ദ്ദ ധരിച്ച് സംശയാസ്പദമായി ഒരാള്‍ ചുറ്റിത്തിരിയുന്നത് കണ്ട് സുരക്ഷാ ജീവനക്കാര്‍ പരിശോധന നടത്തി. ഇതോടെയാണ് ഇയാള്‍ പുരുഷനാണെന്ന് തിരിച്ചറിയുന്നത്.
പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് മൊബൈല്‍ ക്യാമറ ശുചിമുറിയില്‍ സ്ഥാപിച്ച വിവരം ഇയാള്‍ പുറത്തുപറഞ്ഞത്. പിന്നാലെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. പരിശോധനയില്‍ ഇയാള്‍ സ്ത്രീകളുടെ നിരവധി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തി. ഇയാള്‍ ഇന്‍ഫോപാര്‍ക്കിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
Post Your Comments