ത്രിപുരയിലെ ആദ്യ സി.പി.എം വനിതാ ‘രക്തസാക്ഷി’ മരിച്ചത് വാഹനാപകടത്തില്‍. ത്രിപുരയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ച് പോയ അനിമ ദാസ് എന്ന വനിതയെയാണ് പ്രദേശത്തെ സി.പി.എം നേതൃത്വം സംസ്ഥാനത്തെ ആദ്യ വനിതാ രക്തസാക്ഷിയാക്കിയത്. ഇത് കേരളത്തിലെ സിപിഎം പ്രവർത്തകർ ഏറ്റെടുക്കുകയും ആർ എസ് എസിന്റെ ക്രൂരതയെന്നു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ത്രിപുരയില്‍ ആര്‍എസ്എസുകാര്‍ സിപിഎം പ്രവര്‍ത്തകയായ അധ്യാപികയെ വീട്ടില്‍ കയറി തല്ലിക്കൊന്നു എന്ന രീതിയിലായിരുന്നു അനിമാ ദാസിന്റെ മരണത്തെ സി.പി.എം പ്രചിരിപ്പിച്ചത്. ബിജെപി തൃപുരയില്‍ അധികാരത്തില്‍ കയറിട്ട് ആര്‍.എസ്.എസ് കൊലപ്പെടുത്തുന്ന അഞ്ചാമത്തെ സപിഎം പാര്‍ട്ടി പ്രവര്‍ത്തകയും ത്രിപുരയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയുമാണ് അനിമ എന്ന രീതിയിലും അവര്‍ പ്രചരണം നടത്തി.എന്നാല്‍ സത്യത്തില്‍ അനിമാ ദാസ് മരിച്ചത് വാഹനാപകടത്തിലായിരുന്നു.
ഇക്കാര്യം പ്രദേശത്തെ ഒരു എ.ബി.വി.പി പ്രവര്‍ത്തനാണ് പുറത്തേക്ക് കൊണ്ടുവന്നത്. ഇതേപ്പറ്റി ത്രിപുരയിലെ ഒരു ബംഗാളി പത്രം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അനിമ ദാസ് ഒരു ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചര്‍ ആയിരുന്നു. എല്ലാ ദിവസവും ഇവരുടെ മകന്‍ ബൈക്കുമായി വന്നാണ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാറുള്ളത്. മരണപ്പെട്ട ദിവസവും അനിമ ദാസിനെ കൂട്ടി വീട്ടിലേക്ക് പോകുന്ന വഴി ബൈക്ക് അപകടത്തില്‍ പെടുകയും ആശുപത്രിയില്‍ പോകും വഴി അവര്‍ മരിക്കുകയും മകന്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തെയായിരുന്നു പ്രദേശത്തെ സി.പി.എം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്.
അഭിരാമിന്റെ പോസ്റ്റും വാർത്തയുടെ ലിങ്കും കാണാം:
Post Your Comments