ത്രിപുര: വടക്കന്‍ ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ അംഗത്വ വിതരണ ക്യാമ്പയിനിടെ എബിവിപി പ്രവര്‍ത്തകന് കുത്തേറ്റു. ഗുരുതര പരിക്കേറ്റ ഷിബാജി സെന്‍ഗുപ്തയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പ്രവര്‍ത്തകന് നേരെ ഉണ്ടായത് വര്‍ഗീയ ആക്രമണമാണെന്ന് എബിവിപി ആരോപിച്ചു. കൈലാഷഹറിലെ സ്‌കൂളിന് പുറത്തുവച്ച് നടന്ന ആക്രമണത്തില്‍ ഒരാളെ അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൈലാഷഹറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും പ്രദേശത്ത് രണ്ട് സമുദായങ്ങള്‍ തമ്മില്‍ നിസാര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് പതിനായിരത്തിലധികം പോക്സോ കേസുകൾ
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് സമാന ആക്രമങ്ങളില്‍ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ത്രിപുര പൊലീസ് വ്യക്തമാക്കി.
Post Your Comments