Latest NewsKerala

ഭക്തരുടെ പക്ഷത്തെങ്കില്‍ ബിജെപിയില്‍ വരട്ടെ: സുധാകരനെ ക്ഷണിച്ച് ബിജെപി നേതാവ്

ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്

കാസര്‍കോട്: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഭക്തജനങ്ങളുടെ പക്ഷത്താണെങ്കില്‍ ബിജെപിയിലേയ്ക്ക് വരുന്നതാണ് നല്ലതെന്ന്് ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥമായാണ് സുധാകരന്റെ സമരമെങ്കില്‍ അദ്ദേഹം ചര്‍ന്നു രംഗത്തിറങ്ങണമെന്നും കട്ടീല്‍ പറഞ്ഞു. എന്‍.ഡി.എ നേതൃത്വത്തില്‍ എട്ടിന് ആരംഭിക്കുന്ന രഥയാത്രയുടെ സംഘാടകസമിതി ഉദ്ഘാടനം ചെയുകയയിരുന്നു നളിന്‍കുമാര്‍ കട്ടീല്‍.

ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാദ്ധ്യസ്ഥനല്ലേ?. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ബിജെപിയില്‍ അണിചേരുകയാണെന്നു കട്ടീല്‍ പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലെറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി കേരളം നഷ്ടപെട്ടാല്‍ കുത്തിയിരിക്കാന്‍ ഒരു സ്ഥലം പോലുമില്ലെന്ന കാര്യം മറക്കരുത് എന്നും കട്ടീല്‍ പറഞ്ഞു.

രഥയാത്രയുടെ സംഘാടകസമിതി ഉദ്ഘാടന പരിപാടിയില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള സി. നായിക്, സംസ്ഥാന സമിതി അംഗങ്ങളായ രവീഷ് തന്ത്രി കുണ്ടാര്‍ , അഡ്വ.വി. ബാലകൃഷ്ണന്‍ ഷെട്ടി , ജില്ലാ വൈസ് പ്രസിഡന്റ് എം ജനനി , അഡ്വ സദാനന്ദ റൈ, എ.കെ. കയ്യാര്‍, വി. കുഞ്ഞിക്കണ്ണന്‍ ബലാല്‍ , എം ബാലരാജ് , ജി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button