കൊച്ചി•ഐ.ജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.
ശബരിമല യുവതി പ്രവേശ വിഷയത്തില്‍ പ്രതിഷേധിച്ച് എറണാകുളം റേഞ്ച് ഐ.ജി ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഗോപാലകൃഷ്ണന് പരാതിക്ക് ആധാരമായ പരാമര്‍ശം നടത്തിയത്.
അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബി.ജെ.പി ജില്ലാ നേതാക്കളുള്‍പ്പെടെ 200 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments