ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമനഗര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നവംബര്‍ മൂന്നിന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെത്തിയത്. ബിജെപി സ്ഥാനാര്‍ഥി എല്‍. ചന്ദ്രശേഖറാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് തീരുമാനം.
Post Your Comments