കടൽ കടന്ന് ബജാജ്. മെക്‌സിക്കോയില്‍ തങ്ങളുടെ പുതിയ നിര്‍മാണശാല ആരംഭിച്ചു. ഇവിടത്തെ സര്‍മാന്‍ ഗ്രൂപ്പുമായി ചേര്‍ന്നായിരിക്കും വാഹനങ്ങൾ നിർമിക്കുക. അത്യാധുനിക സജീകരണങ്ങളുള്ള ഫാക്ടറിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ ഉത്പാദനം ആരംഭിച്ചിട്ടില്ല. മെക്‌സിക്കന്‍ വിപണിയിലേക്കുള്ള വാഹനങ്ങള്‍ മാത്രമായിരിക്കും പ്രാഥമിക ഘട്ടത്തില്‍ നിർമിക്കുക.
ഓഗസ്റ്റ് മാസം മുതല്‍ സര്‍മന്‍ ഗ്രൂപ്പ് ബജാജിന്റെ 1500 ബൈക്കുകൾ നിരത്തിലെത്തിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇത് 36,000-ത്തില്‍ എത്തിക്കാനാണ് ശ്രമം. നിലവിൽ 55 ഡിസ്ട്രിബ്യൂഷന്റെ കീഴിലായി 77 സെല്ലിങ് പോയന്റുകളാണ് മെക്‌സിക്കോയില്‍ ബജാജിനുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഇത് 120 ആയി ഉയര്‍ത്തുമെന്നാണ് ഇരു കമ്പനികളും അവകാശപ്പെടുന്നത്. ഇന്ത്യയിലുണ്ടാക്കിയ നേട്ടം മെക്‌സിക്കോയിലും തുടരുക എന്നതാണ് ബജാജിന്റെ ലക്‌ഷ്യം.
Post Your Comments