Latest NewsKerala

കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷയ്ക്ക് വിലക്ക്

കരിപ്പൂര്‍ : കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വിമാനത്താവള അതോറിറ്റിയുടെ തീരുമാനം.  വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മൂവായിരം രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വിമാനത്താവളത്തിന്റെ കവാടത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഈ തീരുമാനം ഇവിടെ എത്തുന്ന സാധാരണക്കാരായ യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓട്ടോറിക്ഷയിലെത്തുന്ന യാത്രക്കാരെ ഗേറ്റിലിറക്കി മടങ്ങുകയാണ് ഇപ്പോള്‍. ഗേറ്റുമുതല്‍ ഭാരിച്ച ലഗേജുകള്‍ തലയില്‍ ചുമന്നാണ് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പോകുന്നത്. പുതിയ ടെര്‍മിനല്‍ തുറക്കുന്നതോടെ ഓട്ടോയിലെത്തുന്ന യാത്രക്കാര്‍ ഒരു കിലോമീറ്ററോളം മീറ്ററിനടുത്ത് ലഗേജുമായി നടക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button