തൃശൂര്‍: ഇരിങ്ങാലക്കുട ഡിവൈഎഫ്‌ഐ നേതാവിനെതിരെയ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും നടപടിയില്ലെന്ന് പെണ്‍കുട്ടി. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനും നേതാവുമായ ജീവലാലിനെതിരായ പരാതിയിലാണ് പൊലീസ് നടപടിയെടുക്കാതെ നിസ്സംഗത ഭാവം കാണിക്കുന്നത്.ജീവലാലിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയിട്ടും സിപിഎമ്മിന്റെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും പെണ്‍കുട്ടി ആരോപിച്ചു.
മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കാനാണ് ഇനി തീരുമാനമെന്നും പെണ്‍കുട്ടി പറഞ്ഞു. തിരുവനനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ജീവന്‍ലാലിന് എതിരായ പരാതി സെപ്തംബര്‍ നാലിന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് നല്‍കിയിരുന്നു. പോലീസ് പിന്നീട് പെണ്‍കുട്ടിയുടെ മൊഴി എടുത്തു എങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
സംഭവം നടന്നത് തിരുവന്തപുരത്തായതിനാല്‍ മ്യൂസിയം പൊലീസാണ് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ ആവശ്യത്തിന് പെണ്‍കുട്ടി നാലു തവണ തിരുവനന്തപുരത്തേക്ക് പോവുകയും കാട്ടാക്കട മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്‍കുകയും ചെയ്തു. യാതൊരു നടപടിയും കാണാത്തതിനാല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനും പെണ്‍കുട്ടി പരാതി നല്‍കി.എന്നാല്‍ നിരാശയായിരുന്നു ഫലം.
https://youtu.be/3sY5eTS7JPc
Post Your Comments