മാലെ: മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ തടവു ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഭീകരവാദ കുറ്റത്തിന് നഷീദിനു വിധിച്ച് 13 വര്‍ഷത്തെ തടവു ശിക്ഷയാണ് മാലി ദ്വീപ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. പ്രോസിക്യൂട്ടര്‍ ജനറലിന്റെ അഭ്യര്‍ഥന പ്രകാരമാണ് കോടതിയുടെ ഉത്തരവ്. വിധി പുന:പരിശോധിക്കുന്നതുവരെയാണ് സ്‌റ്റേ. രണ്ടു വര്‍ഷമായി നഷീദ് ബ്രിട്ടനില്‍ അഭയം തേടിയിരിക്കുകയാണ്. അതേസമയം നഷീദ് സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനിരിക്കെയാണ് പുതിയ ഉത്തരവ്.
ഇബ്രാഹിം മുഹമ്മദ് സോലിയാണ് നിലനിലെ മാലിദ്വീപ് പ്രസിഡന്റ് . അതേസമയം നഷീദ് രാജ്യത്തേയ്ക്ക് തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ഒഴുവാക്കാനാണ് പുതിയ സര്‍ക്കാരിന്റെ നീക്കം. 2015ലാണ് നഷീദിന് കീഴ്‌ക്കോടതി തടവുശിക്ഷ വിധിച്ചത്. ജഡ്ജിയെ നിയമ വിരുദ്ധമായി തടവില്‍ വച്ച കുറ്റത്തിനായിരുന്നു ഇത്. മുപ്പതു വര്‍ഷം ഏകാധിപത്യ ഭരണം നടത്തിയ അബ്ദുള്‍ ഖയ്യൂമിനെ 2008ല്‍ നടന്ന ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാണ് നഷീദ് ്ധികാരത്തില്‍ എത്തിയത്.
Post Your Comments