ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് പുതിയ നിര്‍ദ്ദേശവുമായി കോടതി. ഇതിനോടനുബന്ധിച്ച് അതതു സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന രണ്ടു മണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാനാവൂ. തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്കാള്‍ ഈ ഉത്തരവ് ബാധകമാവുക.
നേരത്തേ 8 മുതല്‍ പത്ത് വരെ മാത്രമേ ദീപാവലി ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കാനാകൂ എന്ന ഉത്തരവിലാണ് കോടതി മാറ്റം വരുത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇഷ്ടമുള്ള സമയത്ത് പടക്കം പൊട്ടിക്കാനുള്ള അനുമതി നല്‍കാമെങ്കിലും ഇത് 2 രണ്ട് മണിക്കൂറില്‍ കൂടരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദീപാവലി ദിവസം രാവിലെ പടക്കം പൊട്ടിക്കുന്ന ആചാരം നിലനില്‍ക്കുന്നതിനാല്‍ രാവിലെ നാലര മുതല്‍ ആറര വരെ ഇതിനനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി.
Post Your Comments