തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകളൊന്നും തന്നെ ശബരിമലയിൽ യുവതീ പ്രവേശത്തെ അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സർക്കാർ നേരിടാൻ പോകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
മണ്ഡല മകരവിളക്ക് തീര്‍ഥാടന ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് യോഗം ഉത്ഘാടനം ചെയ്തത്.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദക്ഷിണേന്ത്യൻ സംസ്ഥാന സർക്കാരുകളൊന്നും തന്നെ ശബരിമലയിൽ യുവതീ പ്രവേശത്തെ അംഗീകരിക്കില്ല എന്നത് ഒരു വസ്തുതയാണ്. സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സർക്കാർ നേരിടാൻ പോകുന്നത്.
Post Your Comments