സന്നിധാനം : ശബരിമല പ്രക്ഷോഭം ദേശീയ പ്രക്ഷോഭമായി മാറ്റാന്‍ അണിയറയില്‍ കരുനീക്കങ്ങള്‍ തുടങ്ങി. ഒരു ദിവസത്തെ പൂജയ്ക്കായി നവംബര്‍ അഞ്ചിന് നട തുറക്കുന്ന ദിവസം എന്തു വിലകൊടുത്തും സ്ത്രീ പ്രവേശനം തടയാനാണ് നീക്കം. പമ്പയിലും സന്നിധാനത്തും കേഡര്‍മാരെ അണിനിരത്തി പൊലീസിനെ നേരിടുകയാണ് ആര്‍എസ്എസ് ലക്ഷ്യം.
അന്യസംസ്ഥാനത്തു നിന്നും കേഡര്‍മാരെ എത്തിച്ചാകും ആര്‍ എസ് എസ് പൊലീസിനെതിരെ പ്രതിരോധം തീര്‍ക്കുക. ഇവര്‍ക്കു നേര്‍ക്ക് പൊലീസ് നടപടി സ്വീകരിച്ചാല്‍ പ്രക്ഷോഭം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും സര്‍ക്കാരിന് മറ്റു സംസ്ഥാനങ്ങളുമായുള്ള ബന്ധം വഷളാകുകയും ചെയ്യും. ഇതോടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു ഇടപെടാന്‍ സാധിക്കും. ഇതാണ് സംഘ പരിവാര്‍ സംഘടനകള്‍ ശബരിമല പ്രതിഷേധത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ നീക്കം നടത്താനും ആര്‍ എസ് എസ് ശ്രമിക്കുന്നുണ്ട്. ലഘു ലേഖകളുമായി ഗൃഹസമ്പര്‍ക്കം നടത്തുകയും ഇതിലൂടെ ജനവികാരം അനുകൂലമാക്കിയെടുക്കുകയുമാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തിയതും ശബരിമല വിഷയത്തില്‍ ഒപ്പം നില്‍ക്കുമെന്നും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആര്‍ എസ് എസും ബിജെപിയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കൂടുതല്‍ സമര മാര്‍ഗങ്ങളിലേക്ക് നീങ്ങുന്നത്.
Post Your Comments