
ന്യൂഡല്‍ഹി•തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലും ആലപ്പുഴയിലെ ചക്കുളത്ത് കാവിലും പുരുഷന്മാരെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി. ആര്‍ത്തവ സമയത്ത് എല്ലാ പാര്‍സി ദേവാലയങ്ങളിലും പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കണമെന്നും നോയ്ഡ സ്വദേശി സഞ്ജീവ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്ലിം പള്ളികളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ അവസരം ഒരുക്കണമെന്നും ആര്‍ത്തവകാലത്തു മുസ്‌ലീം സ്ത്രീകളെ നോമ്പെടുക്കാന്‍ അനുവദിക്കണമെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ആര്‍ത്തവകാലത്തു ഹിന്ദു സ്ത്രീകളെ അടുക്കളയില്‍ കയറാനും എല്ലായിടത്തും പ്രാര്‍ത്ഥിക്കാനുംഅനുവദിക്കണം. ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളും ആകാന്‍ അനുവദിക്കണം. മുസ്‌ലീം സ്ത്രീകളെ ഇമാമാകാനും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും അനുവദിക്കണം. ക്രിസ്ത്യന്‍ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാന്‍ അനുവദിക്കണം എന്നിങ്ങനെ പോകുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.
Post Your Comments