
കോട്ടയം: സോളാര്‍ കേസിനേക്കാളും പീഡനക്കേസിനേക്കാളും തന്നെ വേദനിപ്പിച്ചത് ട്രെയിന്‍ യാത്ര വിവാദമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് കണ്‍വീനറായിരുന്ന സമയത്ത് നടന്ന ട്രെയിന്‍ യാത്രയാണ് തന്നെ വേദനിപ്പിച്ചത്. ഭാര്യയുമായി സഞ്ചരിച്ചതിനെ മറ്റ് തരത്തില്‍ ചിത്രീകരിച്ചത് തന്നെ തളര്‍ത്തിയെന്നും ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി. തന്റെ കാര്യത്തില്‍ പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വച്ചുള്ള കളി കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി വ്യത്യസ്‌ത അഭിപ്രായം പറഞ്ഞെങ്കിലും യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവസരം നല്‍കിയത് നല്ല നിലപാടാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Post Your Comments